Thursday, August 22, 2013

 27.നരകക്കോഴി ...കഥകൾ ...... ഇസ്മയിൽ കുറുമ്പടി



 പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികൾക്കും മായക്കാഴ്ച്ച കൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ നിറഞ്ഞ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.

 
അവതാരിക .മനോജ്‌ രവീന്ദ്രൻ (നിരക്ഷരൻ )
 
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.75രൂ.


28. വേനൽപ്പൂക്കൾ ....കവിതകൾ .... ജിലു ആഞ്ചല



ജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനൽപ്പൂക്കൾ . ആദ്യ സമാഹാരമായ ഇതൾ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിർ ത്താൻ    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
അവതാരിക  .ശ്രീ പി പി ശ്രീധരനുണ്ണി   പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ.   
                                                                   
 29. പടന്നക്കാരൻ ..... ലേഖനങ്ങൾ      ഷബീറലി
 
തീവ്രവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ നില നിൽപ്പിനെത്തന്നെ
ദോഷമായി ബാധിക്കും . എന്നാൽ പടന്നക്കാരൻ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേർ ഈ ലേഖനങ്ങൾക്കു നേരെ വാളുയർത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താൽ തന്നോട് ചേർത്തു നിർത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരൻ എന്ന ഈ ലേഖന സമാഹാരത്തിൽ ഉടനീളം കാണാം .
അവതാരിക  ബഷീർ വള്ളിക്കുന്ന്  
                                                                                                                                                                                                                                                                                                                    പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.50 രൂ.
3 0 . മുത്ത്.... നോവൽ .....ലീല എം ചന്ദ്രൻ
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.150 രൂ. 


No comments:

Post a Comment